ഇന്ത്യാമഹാരാജ്യത്തെ അഭ്യസ്തവിദ്യരായ യുവതലമുറയിലെ ഒരു മൃഗീയ ഭൂരിപക്ഷം ഇന്നു ഐ. ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭാരതത്തിന്റെ ഭാവി തന്നെ വിവര സാങ്കേതിക മേഖലയിലാണെന്നും, നാളത്തെ ലോകം ഭാരതത്തിന്റേതാണെന്നും, ദീര്‍ഘ വീക്ഷണമുള്ള ചിന്തകര്‍ പ്രവചിക്കുമ്പോള്‍ ഈ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരത്തിലുണ്ടാകുന്ന ചില കല്ലുകടികളെക്കുറിച്ചാണ് ഈ നിരീക്ഷണം. മുട്ടിനു മുട്ടിനു രാജ്യത്ത് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്നോളജി/ഇന്‍ഫോ പാര്‍ക്കുകളെ മുന്‍ നിര്‍ത്തി ഈ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ നേരിട്ടു അനുഭവമുള്ളതു കൊണ്ടും, വളരെ പരിചിതമായ സാഹചര്യങ്ങള്‍ ഉള്ളതു കൊണ്ടും കേരളത്തിലെ ടെക്നോപാര്‍ക്കിനെത്തന്നെ ഒരു ഉദാഹരണമായി ഇവിടെ എടുക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ടെക്നോളജി പാര്‍ക്കുകളും ഇതില്‍ നിന്നു തുലോം വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം. ടെക്നോളജിപാര്‍ക്കുകള്‍ കേരളത്തിലെ തടവറകള്‍ തലസ്ഥാനമായ അനന്തപുരിയില്‍ കഴക്കൂട്ടത്തിനടുത്തുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള, കൂറ്റന്‍ ഗേറ്റുകളും മുള്ളുവേലികളും ഘടിപ്പിച്ച ടെക്നോപാര്‍ക്കിനുള്ളിലെ 'ലോകം' തികച്ചും വ്യത്യസ്തമാണ്. ഇവിടെ 10,000-ത്തില...
Comments
സ്വാഗതങ്ങള്..!
തന്നെ...!
സ്വാഗതം.
നുറുങ്ങ് ചിന്തകള്‍ എന്താ ഒന്നും കാണാത്തെ?.
ആ msn space പ്രകടനം ഇവിടെയും പ്രതീക്ഷിക്കുന്നു.
അടുത്ത പോസ്റ്റ് കാണുക!...
സസ്നേഹം
സൂഫി
എന്താണ് ‘ബ്ലോഗെ‘ന്നതിനെക്കുറിച്ചു എനിക്കിപ്പോഴും യാതൊരു ഐഡിയയുമില്ല. ബ്ലോഗിനെക്കുറിച്ചു സിബുവിന്റെ വിക്കി ലേഖനം വായിച്ചു.ബ്ലോഗു അതിനുമപ്പുറമാണെന്നെനിക്കു തോന്നുന്നു.
എന്തും ബ്ലോഗാമെന്നതാണോ ഈ സവിശേഷത?
സൂ, ഇവിടെയെത്തിയോ :)
“അമ്പു കൊള്ളാത്തവരില്ല കുരിക്കളി“ൽ എന്നു പറഞ്ഞ പോലെ സൂ എത്തി നോക്കാത്ത ബൂലോകങ്ങളില്ലല്ലോ?
പോള്‍ കഥകള്‍ എഴുതുവാന്‍ തുടങ്ങിയപ്പോള്‍, ബ്ലോഗ് കഥകളുടെ മിനാരങ്ങളായി, രേഷ്മ വന്നപ്പോള്‍ കഥകള്ക്കുമപ്പുറം മൌനത്തിനു വാച്യാര്‍ഥങ്ങള്‍ വന്നുഭവിച്ചു. സൂ വന്നപ്പോള്‍ പ്രണയത്തിനെ കുറിച്ചുമാത്രമെഴുതാനുള്ളതാണു ബ്ലോഗ് എന്നൊരു ചിന്തയായിരുന്നു. വ്യക്തമായ ക്രമം ഓര്‍ക്കുന്നില്ല, ഓരോ പുതിയ ബ്ലോഗറും ബ്ലോഗിന്റെ നിര്‍വചനങ്ങളില്‍ തന്റേതായ വരികള്‍ എഴുതി ചേര്‍ത്തു. സിബു ബ്ലോഗിന്റെ നിര്‍വചനം എഴുതിയതു ബ്ലോഗെന്താണെന്നു അറിയാത്തവര്‍ക്കു വേണ്ടിമാത്രമാകണം; അല്ലെങ്കില്‍ ഇങ്ങിനെയും ബ്ലോഗുകളുണ്ടെന്നു് ഓര്‍മ്മിപ്പിച്ചതുമാകാം. ബ്ലോഗിലെഴുതുന്നതത്രയും കഥയും കവിതയുമല്ല എന്നുറപ്പുള്ളതുകൊണ്ടാണല്ലോ നമ്മള്‍ കഥയെഴുതുന്നു, എന്നുള്ളതിനു പകരം ബ്ലോഗെഴുതുന്നു എന്നു പറയുന്നതു്.
അപ്പോള്‍ പറഞ്ഞുവന്നതെന്തായിരുന്നു... “അര്‍ദ്ധരാത്രി പതിനൊന്നുമണിനേരം, അമീബയും കുഞ്ഞുങ്ങളും ഇരപിടിക്കുവാനിറങ്ങി.. ക്ലും ക്ലും ക്ലും അമീബയുടെ മൂത്തപെണ്‍കുട്ടിയുടെ പാദസ്വരം ചിലച്ചു..”
http://nurungu-chinthakal.blogspot.com/
യെല്ലാരുക്കും സംവാദം ഒരു ഹരമാണെന്ന് തോന്നുന്നു.
തറ്ക്കിക്കാ തറ്ക്കിക്കാ പിന്നേം തറ്ക്കിക്കാ
:)
ലേഖനത്തിന്റെ നിരൂപണമായി ഞാൻ പറഞ്ഞതല്ല. പിന്നെ ഇവിടേയ്ക്കാദ്യം വരുന്നവര്‍ക്ക് സംഗതി എന്താണെന്ന് മനസ്സിലാവാന് ലേഖനം വായിച്ചാൽ ത്തന്നെ മതിയാകും.
എന്റെ ചില സംശയങ്ങൾചോദിച്ചുഎന്നു മാത്രം..
:)