Posts

Showing posts from March, 2006

ആര്‍ക്ക്‌ വേണ്ടി?

Image
ഇതു അധിനിവേശത്തിന്റെ മറുപുറം ബാബിലോണിന്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന മണ്ണിന്റെ മക്കള്‍ക്കൊപ്പം ഇവരുമുണ്ട്‌. അന്യന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ നിര്‍ബന്ധിതരായി മരണം ഇരന്ന് വാങ്ങുന്നവര്‍. മരണം വിതയ്ക്കുന്നവരും മരണം കൊയ്യുന്നവരും ഇവിടെ തുല്യദുഃഖിതരാണ്‌ കേവലം സ്ഥാപിതസാമ്പത്തിക ദുര്‍മ്മോഹങ്ങളുടെ പേരില്‍ ചോരപ്പുഴയൊരുക്കുന്നവര്‍ക്ക്‌ ഇതൊരു കാഴ്ചയാകില്ലെന്നറിയാം. മരണത്തിന്റെ കണക്കുപുസ്തകങ്ങളില്‍ സംഖ്യാശാസ്ത്രത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടു ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ ഈ നഷ്ടക്കണക്കുകളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ഇത്തരം യുദ്ധങ്ങളുടെ പിതാക്കന്മാര്‍ ഒരിക്കലെങ്കിലും മനുഷ്യ ജന്മത്തില്‍ പിറക്കേണ്ടിവരും

സാമൂഹ്യപ്രതിബദ്ധത - നമുക്കു ചെയ്യാന്‍ കഴിയുന്നത്‌

ആമുഖം ഇന്നത്തെ തലമുറയുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചുള്ള എന്റെ ചെറുലേഖനം ഈയൊരു വസ്തുതയെക്കുറിച്ചു പലര്‍ക്കും ചിന്തിക്കുവാനും,തങ്ങളുടെ കാലിക സാഹചര്യങ്ങളൂമായി താരതമ്യപ്പെടുത്തി അവലോകനം ചെയ്യാനും ഉതകി എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌. (ലേഖനം വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്‌ http://nurungu-chinthakal.blogspot.com/2006/03/blog-post_09.html ) വിഷയസംബന്ധമായി ഒരു അവബോധം സൃഷ്ടിക്കുക മാത്രമായിരുന്നു ലേഖനത്തിന്റെ ഉദ്ദേശം. പുതിയ തലമുറക്ക്‌ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുന്നു എന്ന ആശങ്കയെ സാധൂകരിക്കാനുതകും എന്നു ഞാന്‍ കരുതിയ കേവലം ഒരു ഉദാഹരണം മാത്രമായിരുന്നു ടെക്നോപാര്‍ക്ക്‌ എന്ന പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍. എന്നാല്‍ വളരെക്കുറച്ചു പേര്‍, വിഷയത്തിന്റെ പ്രസക്തിയെ ഗ്ലോബലായെടുക്കാതെ റ്റെക്നോപര്‍ക്കിനെതിരെ കൊതിക്കെറുവു പറഞ്ഞവന്റെ നേരെ എന്നതു പോലെ, എനിക്കു നേരെ നിശിതവിമര്‍ശനം നടത്തുകയാണുണ്ടായത്‌. മയങ്ങിക്കിടന്ന ചിലരുടെ ചിന്താ സരണിയെ പ്രചോദിപ്പിക്കുവാനായെങ്കിലും പ്രസ്തുത ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ചിലരെങ്കിലും സംശയിക്കുന്നതു കൊണ്ടു മാത്രമാണ്‌ ഈയൊരു അനുബന

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

ഇന്ത്യാമഹാരാജ്യത്തെ അഭ്യസ്തവിദ്യരായ യുവതലമുറയിലെ ഒരു മൃഗീയ ഭൂരിപക്ഷം ഇന്നു ഐ. ടി മേഖലയിലാണ്‌ ജോലി ചെയ്യുന്നത്‌. ഭാരതത്തിന്റെ ഭാവി തന്നെ വിവര സാങ്കേതിക മേഖലയിലാണെന്നും, നാളത്തെ ലോകം ഭാരതത്തിന്റേതാണെന്നും, ദീര്‍ഘ വീക്ഷണമുള്ള ചിന്തകര്‍ പ്രവചിക്കുമ്പോള്‍ ഈ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരത്തിലുണ്ടാകുന്ന ചില കല്ലുകടികളെക്കുറിച്ചാണ്‌ ഈ നിരീക്ഷണം. മുട്ടിനു മുട്ടിനു രാജ്യത്ത്‌ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്നോളജി/ഇന്‍ഫോ പാര്‍ക്കുകളെ മുന്‍ നിര്‍ത്തി ഈ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ നേരിട്ടു അനുഭവമുള്ളതു കൊണ്ടും, വളരെ പരിചിതമായ സാഹചര്യങ്ങള്‍ ഉള്ളതു കൊണ്ടും കേരളത്തിലെ ടെക്നോപാര്‍ക്കിനെത്തന്നെ ഒരു ഉദാഹരണമായി ഇവിടെ എടുക്കുകയാണ്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ടെക്നോളജി പാര്‍ക്കുകളും ഇതില്‍ നിന്നു തുലോം വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം. ടെക്നോളജിപാര്‍ക്കുകള്‍ കേരളത്തിലെ തടവറകള്‍ തലസ്ഥാനമായ അനന്തപുരിയില്‍ കഴക്കൂട്ടത്തിനടുത്തുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള, കൂറ്റന്‍ ഗേറ്റുകളും മുള്ളുവേലികളും ഘടിപ്പിച്ച ടെക്നോപാര്‍ക്കിനുള്ളിലെ 'ലോകം' തികച്ചും വ്യത്യസ്തമാണ്‌. ഇവിടെ 10,000-ത്തില

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

"എടുത്ത ഒടനെ അടിയായിരുന്നു... നസീറു ഉമ്മറിനെ ഇടിച്ചിടിച്ചു... ഇടിച്ചിടിച്ചു...." എന്നു പറഞ്ഞു സിനിമാക്കഥ തുടങ്ങിയ സലീമിനെ ബെഞ്ചില്‍ നിന്നു ചവിട്ടി വീഴിച്ചതും കൂടി നിന്നവരെ പുസ്തക്കെട്ടിനിടുന്ന കറുത്ത കട്ടി റബര്‍ ബാന്‍ഡ്‌ കൊണ്ട്‌ അടിച്ചോടിച്ചതും സിംസണായിരുന്നു. ക്ലാസ്സിലെ സിനിമാക്കഥ പറച്ചില്‍ സിംസന്റെ കുത്തകയായിരുന്നു. സിംസണ്‍ അങ്ങനെയായിരുന്നു എന്തിലും ഇടപെടും... സിംസണെന്ന കാട്ടു മാടനെ ക്ലാസ്സിന്റെ ചുമതല ഏല്‍പ്പിച്ചതു ശങ്കരന്മാഷായിരുന്നില്ല. അവന്‍ സ്വയമങ്ങു ഏറ്റെടുക്കുകയായിരുന്നു. ആളില്ലാത്തപ്പോള്‍ അനാഥമാകേണ്ട എന്നു കരുതി മാഷോന്നും മിണ്ടിയുമില്ല. സിംസണു 'കരോട്ട' അറിയാമെന്നു പറഞ്ഞതു സാജനായിരുന്നു. പള്ളിക്കൂടത്തിനു പിന്നിലെ കലുങ്കിന്ന് പിന്നില്‍ നിന്നു തെറുപ്പു ബീഡി വലിച്ച നാരായണനെ, അവന്‍ കറങ്ങിത്തൊഴിക്കുന്നതു സാജന്‍ കണ്ടത്രെ.. മറിഞ്ഞു വീണ നാരായണനെക്കൊണ്ടു വീണ്ടും വലിപ്പിച്ചു മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള്‍ നാരായണന്റെ കണ്ണുകള്‍ പോക്കാച്ചിതവളയെപ്പോലെ മുമ്പോട്ടു തള്ളുന്നതു കണ്ടു അലറി വിളിച്ചോടിയ സാജനെ ചെങ്കല്ലിനു എറിഞ്ഞു വീഴ്ത്തി വെറെ ആരൊടെങ്കിലും ഈ സംഭവം പറഞ്ഞാല്‍ കൊ