Posts

Showing posts from 2006

ചൂത്‌

തിരുവനന്തപുരത്തെ ആലംകോടന്റെ കുലുക്കിക്കുത്ത്‌ കളിക്കളം മുതല്‍ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രം വരെയുള്ള ദൂരം വളരെ പരിമിതമാണെന്ന സത്യം ഞാനറിയുമ്പോള്‍ വൈകിപ്പോയിരുന്നുവെന്നു വേണം പറയാന്‍. എന്റെ മുമ്പില്‍ നീണ്ട്‌ നിവര്‍ന്ന് പോകുന്ന ക്യൂവിന്റെ നിരയിലേക്ക്‌ എന്നെ വലിച്ചടുപ്പിച്ചു നിര്‍ത്തിയത്‌ കേവലം കൌതുകമോ ജിജ്ഞാസയോ മാത്രമായിരുന്നില്ല. മറിച്ച്‌ ഒരു നിയോഗം പോലെ ഞാനാ നിരയിലലിഞ്ഞു ചേരുകയായിരുന്നു.അതു കൊണ്ടുതന്നെ കാത്തു നില്‍പ്പിന്റെ വിരസത നിറഞ്ഞ ഓരോ നിമിഷവും എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്‌ കടന്നുപോകുമ്പോഴും എനിക്ക്‌ മടുത്തില്ലെന്നു തന്നെ പറയാം. അരണ്ട നിലാവും നേര്‍ത്ത മഞ്ഞുമുള്ള ആ തണുത്ത രാത്രി എന്നെ കൊണ്ടു ചെന്നെത്തിച്ചത്‌ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രത്തിലാണോ അതോ ജര്‍മ്മന്‍ തീരദേശപട്ടണമായ ഡസല്‍ഡോര്‍ഫ്ഫിലെ വാതുവെപ്പു ക്ലബ്ബിലാണോ എന്നെനിക്കു തീര്‍ച്ചയില്ലായിരുന്നു. കാരണം രണ്ടു വഴികളും ചെത്തിച്ചീകിയ കരിങ്കല്ല് പാകിയ നനഞ്ഞ നിരത്തുകളായിരുന്നു. കളി തുടങ്ങിയ മേശക്കരികില്‍ ഇരിക്കുമ്പോള്‍...അപ്പോള്‍ മാത്രമാണ്‌ ഞാന്‍ കളിക്കാരെ തിരിച്ചറിഞ്ഞത്‌. കറുപ്പും ചുവപ്പും നിറഞ്ഞ ക

ആര്‍ക്ക്‌ വേണ്ടി?

Image
ഇതു അധിനിവേശത്തിന്റെ മറുപുറം ബാബിലോണിന്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന മണ്ണിന്റെ മക്കള്‍ക്കൊപ്പം ഇവരുമുണ്ട്‌. അന്യന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ നിര്‍ബന്ധിതരായി മരണം ഇരന്ന് വാങ്ങുന്നവര്‍. മരണം വിതയ്ക്കുന്നവരും മരണം കൊയ്യുന്നവരും ഇവിടെ തുല്യദുഃഖിതരാണ്‌ കേവലം സ്ഥാപിതസാമ്പത്തിക ദുര്‍മ്മോഹങ്ങളുടെ പേരില്‍ ചോരപ്പുഴയൊരുക്കുന്നവര്‍ക്ക്‌ ഇതൊരു കാഴ്ചയാകില്ലെന്നറിയാം. മരണത്തിന്റെ കണക്കുപുസ്തകങ്ങളില്‍ സംഖ്യാശാസ്ത്രത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടു ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ ഈ നഷ്ടക്കണക്കുകളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ഇത്തരം യുദ്ധങ്ങളുടെ പിതാക്കന്മാര്‍ ഒരിക്കലെങ്കിലും മനുഷ്യ ജന്മത്തില്‍ പിറക്കേണ്ടിവരും

സാമൂഹ്യപ്രതിബദ്ധത - നമുക്കു ചെയ്യാന്‍ കഴിയുന്നത്‌

ആമുഖം ഇന്നത്തെ തലമുറയുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചുള്ള എന്റെ ചെറുലേഖനം ഈയൊരു വസ്തുതയെക്കുറിച്ചു പലര്‍ക്കും ചിന്തിക്കുവാനും,തങ്ങളുടെ കാലിക സാഹചര്യങ്ങളൂമായി താരതമ്യപ്പെടുത്തി അവലോകനം ചെയ്യാനും ഉതകി എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌. (ലേഖനം വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്‌ http://nurungu-chinthakal.blogspot.com/2006/03/blog-post_09.html ) വിഷയസംബന്ധമായി ഒരു അവബോധം സൃഷ്ടിക്കുക മാത്രമായിരുന്നു ലേഖനത്തിന്റെ ഉദ്ദേശം. പുതിയ തലമുറക്ക്‌ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുന്നു എന്ന ആശങ്കയെ സാധൂകരിക്കാനുതകും എന്നു ഞാന്‍ കരുതിയ കേവലം ഒരു ഉദാഹരണം മാത്രമായിരുന്നു ടെക്നോപാര്‍ക്ക്‌ എന്ന പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍. എന്നാല്‍ വളരെക്കുറച്ചു പേര്‍, വിഷയത്തിന്റെ പ്രസക്തിയെ ഗ്ലോബലായെടുക്കാതെ റ്റെക്നോപര്‍ക്കിനെതിരെ കൊതിക്കെറുവു പറഞ്ഞവന്റെ നേരെ എന്നതു പോലെ, എനിക്കു നേരെ നിശിതവിമര്‍ശനം നടത്തുകയാണുണ്ടായത്‌. മയങ്ങിക്കിടന്ന ചിലരുടെ ചിന്താ സരണിയെ പ്രചോദിപ്പിക്കുവാനായെങ്കിലും പ്രസ്തുത ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ചിലരെങ്കിലും സംശയിക്കുന്നതു കൊണ്ടു മാത്രമാണ്‌ ഈയൊരു അനുബന

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

ഇന്ത്യാമഹാരാജ്യത്തെ അഭ്യസ്തവിദ്യരായ യുവതലമുറയിലെ ഒരു മൃഗീയ ഭൂരിപക്ഷം ഇന്നു ഐ. ടി മേഖലയിലാണ്‌ ജോലി ചെയ്യുന്നത്‌. ഭാരതത്തിന്റെ ഭാവി തന്നെ വിവര സാങ്കേതിക മേഖലയിലാണെന്നും, നാളത്തെ ലോകം ഭാരതത്തിന്റേതാണെന്നും, ദീര്‍ഘ വീക്ഷണമുള്ള ചിന്തകര്‍ പ്രവചിക്കുമ്പോള്‍ ഈ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരത്തിലുണ്ടാകുന്ന ചില കല്ലുകടികളെക്കുറിച്ചാണ്‌ ഈ നിരീക്ഷണം. മുട്ടിനു മുട്ടിനു രാജ്യത്ത്‌ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്നോളജി/ഇന്‍ഫോ പാര്‍ക്കുകളെ മുന്‍ നിര്‍ത്തി ഈ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ നേരിട്ടു അനുഭവമുള്ളതു കൊണ്ടും, വളരെ പരിചിതമായ സാഹചര്യങ്ങള്‍ ഉള്ളതു കൊണ്ടും കേരളത്തിലെ ടെക്നോപാര്‍ക്കിനെത്തന്നെ ഒരു ഉദാഹരണമായി ഇവിടെ എടുക്കുകയാണ്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ടെക്നോളജി പാര്‍ക്കുകളും ഇതില്‍ നിന്നു തുലോം വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം. ടെക്നോളജിപാര്‍ക്കുകള്‍ കേരളത്തിലെ തടവറകള്‍ തലസ്ഥാനമായ അനന്തപുരിയില്‍ കഴക്കൂട്ടത്തിനടുത്തുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള, കൂറ്റന്‍ ഗേറ്റുകളും മുള്ളുവേലികളും ഘടിപ്പിച്ച ടെക്നോപാര്‍ക്കിനുള്ളിലെ 'ലോകം' തികച്ചും വ്യത്യസ്തമാണ്‌. ഇവിടെ 10,000-ത്തില

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

"എടുത്ത ഒടനെ അടിയായിരുന്നു... നസീറു ഉമ്മറിനെ ഇടിച്ചിടിച്ചു... ഇടിച്ചിടിച്ചു...." എന്നു പറഞ്ഞു സിനിമാക്കഥ തുടങ്ങിയ സലീമിനെ ബെഞ്ചില്‍ നിന്നു ചവിട്ടി വീഴിച്ചതും കൂടി നിന്നവരെ പുസ്തക്കെട്ടിനിടുന്ന കറുത്ത കട്ടി റബര്‍ ബാന്‍ഡ്‌ കൊണ്ട്‌ അടിച്ചോടിച്ചതും സിംസണായിരുന്നു. ക്ലാസ്സിലെ സിനിമാക്കഥ പറച്ചില്‍ സിംസന്റെ കുത്തകയായിരുന്നു. സിംസണ്‍ അങ്ങനെയായിരുന്നു എന്തിലും ഇടപെടും... സിംസണെന്ന കാട്ടു മാടനെ ക്ലാസ്സിന്റെ ചുമതല ഏല്‍പ്പിച്ചതു ശങ്കരന്മാഷായിരുന്നില്ല. അവന്‍ സ്വയമങ്ങു ഏറ്റെടുക്കുകയായിരുന്നു. ആളില്ലാത്തപ്പോള്‍ അനാഥമാകേണ്ട എന്നു കരുതി മാഷോന്നും മിണ്ടിയുമില്ല. സിംസണു 'കരോട്ട' അറിയാമെന്നു പറഞ്ഞതു സാജനായിരുന്നു. പള്ളിക്കൂടത്തിനു പിന്നിലെ കലുങ്കിന്ന് പിന്നില്‍ നിന്നു തെറുപ്പു ബീഡി വലിച്ച നാരായണനെ, അവന്‍ കറങ്ങിത്തൊഴിക്കുന്നതു സാജന്‍ കണ്ടത്രെ.. മറിഞ്ഞു വീണ നാരായണനെക്കൊണ്ടു വീണ്ടും വലിപ്പിച്ചു മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള്‍ നാരായണന്റെ കണ്ണുകള്‍ പോക്കാച്ചിതവളയെപ്പോലെ മുമ്പോട്ടു തള്ളുന്നതു കണ്ടു അലറി വിളിച്ചോടിയ സാജനെ ചെങ്കല്ലിനു എറിഞ്ഞു വീഴ്ത്തി വെറെ ആരൊടെങ്കിലും ഈ സംഭവം പറഞ്ഞാല്‍ കൊ

അടരുവാന്‍ വയ്യ…ഈ തീരത്തു നിന്നെനിക്ക്

Image
അടരുവാന്‍ വയ്യ… ഈ തീരത്തു നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു അലിയുമ്പൊഴാണെന്റെ …സ്വര്‍ഗ്ഗം… (മധുസൂദനന്‍ നായരോട് മാപ്പ്)

തീരം തേടി….

Image
ഞാനെന്റെ പ്രണയം നിനക്കു നല്‍കാം… പകരം നീ നിന്റെ സ്വാതന്ത്ര്യമെനിക്കു പണയം വെക്കുക… ഇനി, നിബന്ധനകളില്ലാത്ത പ്രണയമാണു നിനക്കു വേണ്ടതെങ്കില്‍ നീ കവികളോടു ചോദിക്കുക… കാരണം അവരുടെ കയ്യില്‍ അതു വേണ്ടുവോളമുണ്ട്… ഞാന്‍ ജീവിതത്തെ പ്രണയിക്കുന്നു.... കൊഴിഞ്ഞ് വീഴുന്ന അതിന്റെ ഓരോ നിമിഷങ്ങളെയും…

തെങ്ങിന്‍പട്ടകളില്‍ കാറ്റു പിടിക്കുമ്പോള്‍….

Image
തെങ്ങിന്‍പട്ടകളില്‍ കാറ്റു പിടിക്കുമ്പോള്‍…. ശാന്തമായ കായല്‍ക്കരയില്‍, മെടഞ്ഞോല ഞാത്തിയിട്ട തിണ്ണയും, പാഴ്‌പ്പലക കെട്ടിമറച്ച ഒരു കൊച്ചടുക്കളയുമായി… ഒരു കുഞ്ഞു വീട്…

വഴി...

Image