Posts

ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും

Image
ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ---------------------------------------- ഈയടുത്ത കാലത്ത് ആളുകളിൽ ഏറ്റവും കൗതുകം ഉയർത്തിയ ഒരു ചിത്രമായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 മലയാള സിനിമയിൽ ഒരു റോബോട്ട് പ്രധാന കഥാപാത്രമായി വരുന്നത് ആദ്യമായിട്ടായിരിക്കണം. വെറും റോബോട്ട് എന്നതിലുപരി ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആയിട്ടായിരുന്നു കുഞ്ഞപ്പന്റെ വരവ്. സൗന്ദര്യാത്മകമായി മനുഷ്യരുമായി സാമ്യമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളാണ് ആൻഡ്രോയിഡുകൾ. മുമ്പിറങ്ങിയ യന്തിരനും, പിന്നെ പരശ്ശതം ഹോളിവുഡ് സിനിമകളിലും മനുഷ്യനെപ്പോലെ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന റോബോട്ടുകളെയും യന്ത്രങ്ങളെയും സയന്റിഫിക് ഫിക്ഷൻ എന്ന നിലയിൽ നമ്മൾ കണ്ട് കണ്മിഴിച്ചു. അക്കാലത്ത് ഇതൊക്കെ വല്ല നടക്കുന്ന കാര്യമാണോ ഹേ എന്ന മട്ടിൽ ജനം കണ്ട് രസിച്ച് ചിരിച്ച് തള്ളിയെങ്കിലും ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിറങ്ങിയ 2019 ൽ ഇതൊക്കെ കേവലം ഒരു ശാസ്ത്രഭാവന എന്ന രീതിയിൽ ചിന്തിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരുകയും അഥവാ ഇതൊക്കെ സംഭവിക്കാവുന്നതാണ് എന്നൊക്കെ ആളുകൾക്ക് തോന്നിത്തുടങ്ങുകയും ചെയ്തു ഇതൊക്കെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമിത ബുദ്ധി സാങ്കേതിക വിദ

ഇറാനിയൻ ചിത്രങ്ങൾ

Image
ഹലാൽ ലൗ സ്റ്റോറിയിൽ ഹലാൽ-സിനിമ പിടിക്കാനിറങ്ങിയ സംവിധായകന്റെ ലക്‌ഷ്യം ലോകപ്രശസ്തമായ 'ചിൽഡ്രൻ ഓഫ് ഹെവൻ' പോലെയുള്ള ഇറാനിയൻ ചലച്ചിത്രങ്ങളെ മാതൃകയാക്കി ഒരു സിനിമ പിടിക്കുക എന്നതായിരുന്നു എന്നത് തികച്ചും കൗതുകം ഉണർത്തി.. അപൂർവ്വമായി ചിൽഡ്രൻ ഓഫ് ഹെവൻ പോലെയുള്ള ഇറാനിയൻ ചിത്രങ്ങൾ മുമ്പ് കണ്ടിട്ടുള്ള ഞാൻ ഈ കോവിഡ് ലോക്ക്ഡൗണിന്റെ ആദ്യമാസങ്ങളിലാണ് ആദ്യമായി ഇറാനിയൻ ചലച്ചിത്ര ലോകത്തേയ്ക്ക് ഒന്ന് ഊളിയിട്ടു നോക്കുന്നത്. ഒരു ചെറു നീരുറവയെന്നോണം സരളമായി ഒഴുകിത്തുടങ്ങുന്ന സാർവ്വലൗകികവും യൂണിവേഴ്സലുമായ ചെറു ചെറു പ്ലോട്ടുകളിലൂടെ ഇറാനിയൻ ചലച്ചിത്രങ്ങൾ സംവദിക്കുന്ന സാർവ്വജനീനമായ ആശയങ്ങൾ ... ലോകത്തിലെ ഏതൊരു വികസ്വര രാജ്യത്തെയും ജനതയോട് താദാത്മ്യം പ്രാപിക്കാവുന്ന തരത്തിലുള്ള കഥാ പാത്രങ്ങൾ ... ഇറാനിയൻ ഭൂപ്രകൃതിയുടെ മുഴുവൻ വശ്യസൗന്ദര്യവും പെയിന്റിംഗുകൾ പോലെ ക്യാമറയിലേക്ക് ഒപ്പിയെടുക്കുന്ന ദൃശ്യവിരുന്നുകൾ ലളിതമായ ഉപമകളിലൂടെയും രൂപകങ്ങളിലൂടെയും സിനിമ എന്ന ദൃശ്യ കലയെ അതിന്റെ ഉത്തുംഗതയിൽ എത്തിക്കാൻ അവരെടുക്കുന്ന കലാപരമായ ശ്രമങ്ങളും പരീക്ഷണങ്ങളും ഇവയൊക്കെയും എന്നെ ഞെട്ടിക്കുകയും എന്നെ ഇറാനിയൻ ചലച്ചിത്

Capernaum / കഫർണൗം (2018) کفرناحوم

Image
  Capernaum / കഫർണൗം (2018) کفرناحوم --------------------------------------------- സെയ്ൻ,ഇത് തത്സമയ പ്രോഗ്രാമാണ്. നീ ഇപ്പോൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്? റൂമിയാഹ് 'ലെ ജുവൈനൽ ഹോമിൽ നിന്ന് 12 വയസുകാരനായ സൈൻ എൽ ഹജ്ജ് റൂമി ഉറച്ച ശബ്ദത്തിൽ വിളിച്ച് പറയുന്നു "മുതിർന്ന ആളുകളോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾക്ക് കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ പറ്റില്ലെങ്കിൽ ദയവു ചെയ്തു അവരെ ജനിപ്പിക്കാൻ നില് ‍ ക്കരുത്" . റൂമിയാഹ് 'ലെ ജുവൈനൽ ഹോമിലെ ഇടനാഴികളിലൂടെ പോലീസുകാരനൊപ്പം നടക്കുന്ന 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സെയിൻ ഗദ്ഗദത്തോടെ അവൻറെ മനസ്സ് തുറക്കുന്നു "അല്ലെങ്കിലും എനിക്കെന്താണ് ഓർക്കുവാനായിട്ടുള്ളത്? അക്രമവും അവഗണനയും മർദ്ദനങ്ങളുമോ, ചങ്ങലകൾ കൊണ്ടും പൈപ്പ് കൊണ്ടും അതുമല്ലെങ്കിൽ ബെൽറ്റുകൊണ്ടുമുള്ള മർദനങ്ങളോ? എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും അനുകമ്പയുള്ള വാക്കുകളാണ് "ഇറങ്ങി പോടാ പന്നിക്കുണ്ടായവനെ!", "കള്ളൻ,നാശം പിടിച്ചവൻ,ശപിക്കപെട്ടവൻ! എന്നൊക്കെ " എന്റെ ജീവിതം തന്നെ ഒരു മാലിന്യ കൂമ്പാരം പോലെയായി. സ്വന്തം ചെരുപ്പിന്റെ അത്ര പോലും എന്റെ ജീവിതത്ത

പെര്‍ഫൊര്‍മന്‍സ്‌ ഇവാല്യുവേഷന്‍ പൊതുമേഖലയില്‍

Image
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങി നിവരുകയാണ്‌. പണത്തിനും സ്വാധീനത്തിനും മാത്രം വഴങ്ങിക്കൊടുക്കുന്ന അധികാരം സാധാരണക്കാരന്റെ ആവശ്യങ്ങള്‍ സമയബന്ധിതമായി നിവര്‍ത്തിച്ചു കൊടുക്കുന്നതില്‍ എടുക്കുന്ന അനാസ്ഥയെ കൈക്കൂലി കൊണ്ട്‌ മറി കടക്കാന്‍ സാധാരണക്കാരന്‍ നിര്‍ബന്ധിതരാകുന്നു എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. കാര്യക്ഷമത അളക്കാനുള്ള ഒരു ശാസ്ത്രീയരീതിയും, ശമ്പളവും , ജോലിക്കയറ്റവും അതിനനുസരിച്ച്‌ തീരുമാനിക്കുകയുമായാല്‍ അഴിമതി ഒരു പരിധി വരെ തടയാനവില്ലേ? എന്താണ്‌ നിങ്ങളുടെ അഭിപ്രായം?