Posts

Showing posts from May, 2007

പൂജ്യം മുതല്‍.... പൂജ്യം വരെ

Image
വൈദേശികമായിട്ടുള്ളതെന്തും നമുക്കു മാതൃകകളാകുന്നതും (models), മാനദണ്ഡങ്ങളാകുന്നതും (Scales) ഇന്നൊരു പതിവായിരിക്കുകയാണ്‌. ദേശീയതയോടുള്ള അവജ്ഞയോടും, മൂന്നാം കിട രാജ്യമെന്നുള്ള അപകര്‍ഷതാബോധത്തില്‍ (inferiority) നിന്നുമുടലെടുക്കുന്ന ഒരു തരം മാനസികരോഗം തന്നെയാണിതെന്നു പറയാം. പാശ്ചാത്യലോകം ഛര്‍ദ്ദിക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുകയും അതു പരിഷ്‌കൃത സമൂഹത്തിന്റെ(civilized socitey) ലക്ഷണമായി കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു എന്നുള്ളതു ആശങ്കാവഹമാണ്‌. മെറ്റീരിയലിസത്തിന്റെ പിടിയിലകപ്പെട്ട്‌ ജീവിത മൂല്യങ്ങളും (Values), താത്വിക ബോധവും (Sensitivity) നഷ്ടപ്പെട്ട പാശ്ചാത്യലോകം പുറം ലോകത്തേക്ക്‌ വലിച്ചെറിയുന്നതെന്തൊക്കെയാണെന്നും അതിനു വേണ്ടി ആരൊക്കെയാണ്‌ കടിപിടി കൂടുന്നതെന്നും നിരീക്ഷിക്കുന്നതു രസാവഹമായിരിക്കും. വെറുമൊരു ഉദാഹരണത്തിന്‌ ഫാഷന്‍ എന്ന പേരില്‍ നടക്കുന്ന കോമാളിത്തരങ്ങള്‍ തന്നെയെടുക്കാം. വസ്ത്രവിപണിയുടെ വിപണന തന്ത്രങ്ങളുടെ ഭാഗമെന്ന പേരില്‍ നടക്കുന്ന ഫാഷന്‍ ഷോ എന്ന കലാ/കായിക മേള വസ്ത്രമില്ലായ്മയെയാണോ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നിപ്പോകും. യഥാര്‍ത്ഥത്തില്‍ എന്താണ്‌

സമ്മര്‍ദ്ദ നിയന്ത്രണം ഒരു ആത്മീയ വീക്ഷണം.

Image
Stress management, A spiritual Perspective സമ്മര്‍ദ്ദ നിയന്ത്രണം ഒരു ആത്മീയ വീക്ഷണം. Courtesy: Dr. Shahid Athar.M.D - a Clinical Associate Professor at Indiana University സമ്മര്‍ദ്ദം(stress) മനുഷ്യന്റെ അതിജീവനത്തിനു അനിവാര്യമാണെങ്കിലും, അതിന്റെ ആധിക്യം പലപ്പോഴും അവന്റെ ആരോഗ്യത്തേയും, കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കാറുണ്ട്‌. അമേരിക്കയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ സമ്മര്‍ദ്ദ സംബന്ധിയായ രോഗങ്ങളിലും രോഗലക്ഷണങ്ങളാലും ബുദ്ധിമുട്ടുന്നുണ്ട്‌ എന്നാണു സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സമ്മര്‍ദ്ദസംബന്ധിയായ നഷ്ടപരിഹാര ചെലവ്‌ പ്രതിവര്‍ഷം ഏകദേശം 200 മില്ല്യന്‍ ഡോളര്‍ കവിയുന്നു എന്നാണു കണക്ക്‌. സമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങളും അതു കൊണ്ടുണ്ടാകുന്ന ഉല്‍പ്പാദനനഷ്ടവും പരോക്ഷമായോ പ്രത്യക്ഷമായോ 50 ബില്ല്യന്‍ ഡോളര്‍ തുക നഷ്ടത്തിനു വഴി തെളിക്കുന്നുവെന്നും, ഇതിനു പ്രതിവിധിയായി പല കോര്‍പ്പറേറ്റു ഭീമന്മാരും 15 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം stress management-നു ചെലവഴിക്കുന്നു എന്നുള്ളതുമാണു വസ്തുത. അളവില്‍ക്കവിഞ്ഞ സമ്മര്‍ദ്ദം(stress) പെപ്റ്റിക്‌ അള്‍സര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, കൊറോണറി ആര്‍ട്ടെറി ഡിസീസ്‌