പെര്‍ഫൊര്‍മന്‍സ്‌ ഇവാല്യുവേഷന്‍ പൊതുമേഖലയില്‍






സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങി നിവരുകയാണ്‌. പണത്തിനും സ്വാധീനത്തിനും മാത്രം വഴങ്ങിക്കൊടുക്കുന്ന അധികാരം സാധാരണക്കാരന്റെ ആവശ്യങ്ങള്‍ സമയബന്ധിതമായി നിവര്‍ത്തിച്ചു കൊടുക്കുന്നതില്‍ എടുക്കുന്ന അനാസ്ഥയെ കൈക്കൂലി കൊണ്ട്‌ മറി കടക്കാന്‍ സാധാരണക്കാരന്‍ നിര്‍ബന്ധിതരാകുന്നു എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം.

കാര്യക്ഷമത അളക്കാനുള്ള ഒരു ശാസ്ത്രീയരീതിയും, ശമ്പളവും , ജോലിക്കയറ്റവും അതിനനുസരിച്ച്‌ തീരുമാനിക്കുകയുമായാല്‍ അഴിമതി ഒരു പരിധി വരെ തടയാനവില്ലേ?

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

Comments

സഖാവ് said…
സൂഫി

100% യോജിക്കുന്നു
ഈ നുറുങ്ങ് ചിന്തയോട് പൂര്‍ണ്ണമായും യോജിക്കുന്നു.a
ജനത്തിന്റെ പൊതു സ്വഭാവമാണ്‍ സര്ക്കാരും, ഉദ്യ്യോഗസ്ഥരും കാട്ടുന്നത്, അല്ലാതെ ഇവരൊന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരോ, സര്ക്കാര്‍ ജോലി കിട്ടിയ ഉടന്‍ വനാന്തരത്തില്‍ നിന്ന് വന്നവരോ ഒന്നുമല്ലല്ലൊ..? ആദ്യം വേണ്ടത് വിത്ത് നന്നാക്കലാണ്. അതിന്‍ പ്രൈമറി സ്കൂള്‍ തലം തൊട്ട് തുടങ്ങണം, അതിന്ന് വാദ്ധ്യാന്മാറ്ക്ക് ആവശ്യമായ പരിശീലനവും, മനശാസ്ത്ര ചികില്സയും ..അതെ ചികില്സ തന്നെ കൊടുക്കണം .. എങ്കില്‍ നമ്മുടെ നാട് നന്നാവും>
കടവനോട് യോജിക്കാനാണ് തോന്നുന്നത്. ഈ തലമുറയെ നോക്കിയിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അടുത്ത തലമുറയെ എങ്കിലും നന്നാക്കണമെങ്കില്‍ അതിനുള്ള പരിശീലനം സ്കൂള്‍ തലം മുതല്‍ തുടങ്ങണം. അതിനുള്ള കാര്യങ്ങള്‍ എങ്ങിനെയൊക്കെ ഈ തലമുറയിലെ അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ എങ്ങിനെയൊക്കെ ഇന്‍ഫ്യൂസ് ചെയ്യിക്കാം എന്നാലോചിക്കണം.

സ്വന്തം കടമകളെപ്പറ്റി കുട്ടികളെ എപ്പോഴും ബോധവാന്മാരാക്കുക. അങ്ങിനെയുള്ളവര്‍ പഠിച്ച് ഒരു ജോലികിട്ടിയാലും കടമകള്‍ നിര്‍വ്വഹിക്കു(മായിരിക്കും). ഇപ്പോള്‍ എന്തൊക്കെയോ പഠിച്ച് പരീക്ഷകള്‍ പാസ്സായി പോകുന്നു എന്നല്ലാതെ അതില്‍‌നിന്നൊക്കെയുള്ള ശരിയായ പാഠം ആരും ഉള്‍ക്കൊള്ളുന്നില്ലല്ലോ.

ഒരാള്‍ ജോലി കിട്ടി ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാല്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട ഒരു സ്ഥിതിവിശേഷമാണിന്ന്. അപ്പോള്‍ സാഹചര്യങ്ങള്‍ എപ്പോഴും പോസിറ്റീവായിരിക്കണം. കൈക്കൂലി തന്നെ ലക്ഷ്യമാക്കി ജോലിയില്‍ കയറുന്നവരുണ്ടെങ്കിലും ചിലരെങ്കിലും നാട്ടുനടപ്പിന് കീഴ്പ്പെടുന്നവരുമാണ്. അപ്പോള്‍ സമാനചിന്താഗതിക്കാരായ ഒരു നാലോ അഞ്ചോ പേര്‍ ഓഫീസിലുണ്ടെങ്കില്‍ തന്നെ ആ ഓഫീസില്‍ മറ്റുള്ള അഴിമതിക്കാരുടെ തോന്ന്യവാസങ്ങള്‍ അങ്ങിനെ നടക്കില്ല. അതുകൊണ്ട് പ്യൂണ്‍ തൊട്ട് അങ്ങ് ഏറ്റവും മുകളിലുള്ളവര്‍ വരെ എല്ലാവരും സല്‍‌ഗുണ സമ്പന്നരായ ആള്‍ക്കാരാവണമെന്നില്ല, ഒരോഫീസില്‍. നാലോ അഞ്ചോ ആറോ പേര്‍ മതി. അങ്ങിനെയുള്ളവരെ സ്കൂള്‍ തലം മുതല്‍ വാര്‍ത്തെടുക്കണം. അങ്ങിനെ വാര്‍ത്തെടുക്കാന്‍ ഒരു സ്കൂളിലെ എല്ലാ അദ്ധ്യാപകരും വേണമെന്നുമില്ല. ഒന്നോ രണ്ടോ പേരായാലും മതി. ചില റോള്‍ മോഡലുകള്‍. വേണ്ടത് സംതൃപ്തരും ജോലി ആസ്വദിക്കുന്നവരുമായ ഒരു കൂട്ടം അദ്ധ്യാപകരാണ്. അതിനുള്ള ശമ്പളം, സ്റ്റാറ്റസ് (ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കേണ്ട ജീവനക്കാരാണ് അദ്ധ്യാപകര്‍. ഒരു തലമുറയെ മുഴുവന്‍ വാര്‍ത്തെടുക്കേണ്ടവരാണ്. അങ്ങിനെ ശമ്പളം വാങ്ങിക്കുമ്പോള്‍ എത്രമാത്രം ഉത്തരവാദിത്തമാണ് തങ്ങള്‍ക്കുള്ളതെന്ന ബോധവും ശ്രദ്ധയും അവര്‍ക്ക് വേണം താനും).

പിന്നെ പലയിടത്തും പറഞ്ഞതുപോലെ ഒരു പ്രായമായ അപ്പൂപ്പനോ അമ്മൂമ്മയോ പുരുഷനോ സ്ത്രീയോ ഒക്കെ ഒരാവശ്യത്തിനായി ഒരു കുടയും കൈയ്യിലൊരു സഞ്ചിയുമൊക്കെയായി വിയര്‍ത്തുകുളിച്ച് നമ്മുടെ മുന്നില്‍ ഓഫീസിലെത്തുമ്പോള്‍ നമ്മുടെ അച്ഛനെയും അമ്മയെയുമൊക്കെ ആ സ്ഥാനത്തൊന്ന് സങ്കല്‍‌പ്പിക്കാന്‍ കസേരയിലിരിക്കുന്നവര്‍ക്ക് ഒരു നിമിഷം തോന്നിയാല്‍ മതി. പലപ്പോഴും പലരും അവരുടെ കാര്യം ഏറ്റവും ഭംഗിയായി ചെയ്തുകൊടുക്കും. ആ തോന്നല്‍ ആ സമയങ്ങളില്‍ ആള്‍ക്കാരില്‍ എങ്ങിനെ ഉണ്ടാക്കാം എന്നുള്ളതിനെപ്പറ്റി മനഃശാസ്ത്രപരമായിത്തന്നെ ചിന്തിക്കണം.

ഒരു സര്‍ക്കാര്‍ ഓഫീസില്‍ കൈക്കൂലി വാങ്ങിക്കുന്ന ആള്‍ തന്നെ വേറേതെങ്കിലും ഓഫീസില്‍ കൈക്കൂലി കൊടുക്കാനും നിര്‍ബന്ധിതനാവുന്നു. അപ്പോഴും അയാള്‍ ചിന്തിക്കുന്നില്ല, ഈ മാരണം ഇല്ലായിരുന്നെങ്കില്‍ എന്ന്.

(എല്ലാം കാടന്‍ ചിന്തകള്‍. എന്നെങ്കിലും എല്ലാം നന്നാവുമായിരിക്കും).
സൂഫി said…
കടവന്‍, വക്കാരി സാന്‍
ഞാന്‍ ഞെട്ടി. നിങ്ങളൊക്കെ പ്രതീക്ഷ മുഴുവന്‍ കൈ വിട്ടോ?
അടുത്ത തലമുറയെ വാര്‍ത്തെടുത്ത് വരുമ്പോള്‍ ഒരു പക്ഷേ പൊതുമേഖലാ സ്ഥാപങ്ങള്‍ ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിരിക്കും...
ആപ്റ്റിറ്റ്യൂഡ് ഉണ്ടാക്കാം... ആറ്റിറ്റ്യൂഡ് എത്രത്തോളം കുത്തി വെക്കാന്‍ കഴിയും?
ജയിലിൽപ്പോകും എന്നു ഭയന്ന് ആളുകള്‍ കൊലപാതകം നടത്താതിരിക്കുന്നില്ല. എങ്കിലും ചില നിര്‍ബന്ധിത നിയമങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവില്ലേ. ചില ക്ലോസ് മോണിട്ടറിംഗ് സം‌വിധാനങ്ങള്‍..
അതോ അതും സ്വജനപക്ഷപാതത്തിനും അടിച്ചമര്‍ത്തലിനും വഴിവെക്കുമോ?
ആശങ്കകളാണേ..

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌