അടരുവാന്‍ വയ്യ… ഈ തീരത്തു നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു അലിയുമ്പൊഴാണെന്റെ …സ്വര്‍ഗ്ഗം… (മധുസൂദനന് നായരോട് മാപ്പ്)
ഇന്ത്യാമഹാരാജ്യത്തെ അഭ്യസ്തവിദ്യരായ യുവതലമുറയിലെ ഒരു മൃഗീയ ഭൂരിപക്ഷം ഇന്നു ഐ. ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭാരതത്തിന്റെ ഭാവി തന്നെ വിവര സാങ്കേതിക മേഖലയിലാണെന്നും, നാളത്തെ ലോകം ഭാരതത്തിന്റേതാണെന്നും, ദീര്‍ഘ വീക്ഷണമുള്ള ചിന്തകര്‍ പ്രവചിക്കുമ്പോള്‍ ഈ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരത്തിലുണ്ടാകുന്ന ചില കല്ലുകടികളെക്കുറിച്ചാണ് ഈ നിരീക്ഷണം. മുട്ടിനു മുട്ടിനു രാജ്യത്ത് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്നോളജി/ഇന്‍ഫോ പാര്‍ക്കുകളെ മുന്‍ നിര്‍ത്തി ഈ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ നേരിട്ടു അനുഭവമുള്ളതു കൊണ്ടും, വളരെ പരിചിതമായ സാഹചര്യങ്ങള്‍ ഉള്ളതു കൊണ്ടും കേരളത്തിലെ ടെക്നോപാര്‍ക്കിനെത്തന്നെ ഒരു ഉദാഹരണമായി ഇവിടെ എടുക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ടെക്നോളജി പാര്‍ക്കുകളും ഇതില്‍ നിന്നു തുലോം വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം. ടെക്നോളജിപാര്‍ക്കുകള്‍ കേരളത്തിലെ തടവറകള്‍ തലസ്ഥാനമായ അനന്തപുരിയില്‍ കഴക്കൂട്ടത്തിനടുത്തുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള, കൂറ്റന്‍ ഗേറ്റുകളും മുള്ളുവേലികളും ഘടിപ്പിച്ച ടെക്നോപാര്‍ക്കിനുള്ളിലെ 'ലോകം' തികച്ചും വ്യത്യസ്തമാണ്. ഇവിടെ 10,000-ത്തില...
"എടുത്ത ഒടനെ അടിയായിരുന്നു... നസീറു ഉമ്മറിനെ ഇടിച്ചിടിച്ചു... ഇടിച്ചിടിച്ചു...." എന്നു പറഞ്ഞു സിനിമാക്കഥ തുടങ്ങിയ സലീമിനെ ബെഞ്ചില്‍ നിന്നു ചവിട്ടി വീഴിച്ചതും കൂടി നിന്നവരെ പുസ്തക്കെട്ടിനിടുന്ന കറുത്ത കട്ടി റബര്‍ ബാന്‍ഡ് കൊണ്ട് അടിച്ചോടിച്ചതും സിംസണായിരുന്നു. ക്ലാസ്സിലെ സിനിമാക്കഥ പറച്ചില് സിംസന്റെ കുത്തകയായിരുന്നു. സിംസണ്‍ അങ്ങനെയായിരുന്നു എന്തിലും ഇടപെടും... സിംസണെന്ന കാട്ടു മാടനെ ക്ലാസ്സിന്റെ ചുമതല ഏല്‍പ്പിച്ചതു ശങ്കരന്മാഷായിരുന്നില്ല. അവന് സ്വയമങ്ങു ഏറ്റെടുക്കുകയായിരുന്നു. ആളില്ലാത്തപ്പോള്‍ അനാഥമാകേണ്ട എന്നു കരുതി മാഷോന്നും മിണ്ടിയുമില്ല. സിംസണു 'കരോട്ട' അറിയാമെന്നു പറഞ്ഞതു സാജനായിരുന്നു. പള്ളിക്കൂടത്തിനു പിന്നിലെ കലുങ്കിന്ന് പിന്നില്‍ നിന്നു തെറുപ്പു ബീഡി വലിച്ച നാരായണനെ, അവന് കറങ്ങിത്തൊഴിക്കുന്നതു സാജന് കണ്ടത്രെ.. മറിഞ്ഞു വീണ നാരായണനെക്കൊണ്ടു വീണ്ടും വലിപ്പിച്ചു മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള് നാരായണന്റെ കണ്ണുകള്‍ പോക്കാച്ചിതവളയെപ്പോലെ മുമ്പോട്ടു തള്ളുന്നതു കണ്ടു അലറി വിളിച്ചോടിയ സാജനെ ചെങ്കല്ലിനു എറിഞ്ഞു വീഴ്ത്തി വെറെ ആരൊടെങ്കിലും ഈ സംഭവം പറഞ്ഞാല്‍ കൊ...
Comments
ഈ തീരത്തു നിന്നെനിക്കേതു
സ്വര്‍ഗ്ഗം വിളിച്ചാലും..
എനിക്കും.....
ഈ മനോഹരത്ത് തീരത്ത് നിന്നും തരുമോ കുറച്ച് കാശ്..എങ്കില്‍ ഭാണ്ടം മുറുക്കി ഞാനെപ്പെഴോ തിരിച്ചെത്തി...
ആ പടം അത്ര മനോഹരമാണ്..!
ഡ്രിസിലെ, ഇതൊക്കെ ഒരു ക്ലാരിറ്റി ആണോ?
വിശാലാ, അതിമോഹമാണ് മോനെ ദിനേശാ..അതിമോഹം
കലേഷെ, നുമ്മടെ ദൈവത്തിന്റെ സ്വന്തം നാടല്ലേ…ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെ മറ്റുള്ള നാടുകളുമായി എന്താ ഒരു ബെത്യാസം?
ഇബ്രു, കായുണ്ടാക്കാനല്ലേ നാടു വിട്ടതു. നുമ്മടെ, സ്മാറ്ട്ട് സിറ്റി ഒന്ന് ബന്നോട്ടിഷ്ടാ..
പിന്നെ ജോലീം കായും ഇബടെ ഒഴുകൂലേ?
വർണം, മാപ്പു പറഞ്ഞതു ആ കവിത തിരുത്തിയെഴുതിയതിനാണ്. കവിത “ദൈവത്തിന്റെ വികൃതികൾ” എന്ന സിനിമയിലെയാ…
. വിപ്രോ റ്റെക്നോളജീസിലാണോ? അവിടുത്തെ Intranet ലെ Discussion Forums -> Miscellaneous ശ്രദ്ധിക്കുമായിരുന്നോ?
“Somebody Stop Me“ യും മറ്റുമുള്ള..
അവിടെ ഒരു 2 കൊല്ലം മുന്നെ ഇത്തിരി ഫേയ്മസ് ആയിരുന്ന "GutterFlower" നെ ഓര്‍മ്മയുണ്ടോ?
അവിടെയും എഴുതാറുണ്ടോ?
ഈ കവിത വേണ്ടവര്‍ ഇവിടെ http://as01.cooltoad.com/music/song.php?id=232843 നിന്നും ഡൌണ്‍ലോഡ് ചെയ്തോളു.
ഞാൻ വിപ്രൊയിലെത്തിയിട്ടു ഒരു വർഷമാകുന്നതെയുള്ളു. അതു കൊണ്ടു പഴയ പുലികളെയൊന്നും അറിയില്ല.. :(
തുളസി കവിതകളുടെ ഡിസ്ട്രിബ്യൂട്ടറാണല്ലേ.. വളരെ നന്ദി.. ഇഷ്ടപ്പെട്ട നല്ല കുറെ കവിതകൾ അവിടെ നിന്നും കിട്ടി.