ചൂത്
തിരുവനന്തപുരത്തെ ആലംകോടന്റെ കുലുക്കിക്കുത്ത് കളിക്കളം മുതല്‍ സെന്റ് പീറ്റേര്‍സ് ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രം വരെയുള്ള ദൂരം വളരെ പരിമിതമാണെന്ന സത്യം ഞാനറിയുമ്പോള്‍ വൈകിപ്പോയിരുന്നുവെന്നു വേണം പറയാന്‍. എന്റെ മുമ്പില്‍ നീണ്ട് നിവര്‍ന്ന് പോകുന്ന ക്യൂവിന്റെ നിരയിലേക്ക് എന്നെ വലിച്ചടുപ്പിച്ചു നിര്‍ത്തിയത് കേവലം കൌതുകമോ ജിജ്ഞാസയോ മാത്രമായിരുന്നില്ല. മറിച്ച് ഒരു നിയോഗം പോലെ ഞാനാ നിരയിലലിഞ്ഞു ചേരുകയായിരുന്നു.അതു കൊണ്ടുതന്നെ കാത്തു നില്‍പ്പിന്റെ വിരസത നിറഞ്ഞ ഓരോ നിമിഷവും എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട് കടന്നുപോകുമ്പോഴും എനിക്ക് മടുത്തില്ലെന്നു തന്നെ പറയാം. അരണ്ട നിലാവും നേര്‍ത്ത മഞ്ഞുമുള്ള ആ തണുത്ത രാത്രി എന്നെ കൊണ്ടു ചെന്നെത്തിച്ചത് സെന്റ് പീറ്റേര്‍സ് ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രത്തിലാണോ അതോ ജര്‍മ്മന്‍ തീരദേശപട്ടണമായ ഡസല്‍ഡോര്‍ഫ്ഫിലെ വാതുവെപ്പു ക്ലബ്ബിലാണോ എന്നെനിക്കു തീര്‍ച്ചയില്ലായിരുന്നു. കാരണം രണ്ടു വഴികളും ചെത്തിച്ചീകിയ കരിങ്കല്ല് പാകിയ നനഞ്ഞ നിരത്തുകളായിരുന്നു. കളി തുടങ്ങിയ മേശക്കരികില്‍ ഇരിക്കുമ്പോള്‍...അപ്പോള്‍ മാത്രമാണ് ഞാന്‍ കളിക്കാരെ തിരിച്ചറിഞ്ഞത്. കറുപ്പും ചുവപ്പും നിറഞ്ഞ ക...