പൂജ്യം മുതല്‍.... പൂജ്യം വരെ

വൈദേശികമായിട്ടുള്ളതെന്തും നമുക്കു മാതൃകകളാകുന്നതും (models), മാനദണ്ഡങ്ങളാകുന്നതും (Scales) ഇന്നൊരു പതിവായിരിക്കുകയാണ്. ദേശീയതയോടുള്ള അവജ്ഞയോടും, മൂന്നാം കിട രാജ്യമെന്നുള്ള അപകര്‍ഷതാബോധത്തില്‍ (inferiority) നിന്നുമുടലെടുക്കുന്ന ഒരു തരം മാനസികരോഗം തന്നെയാണിതെന്നു പറയാം. പാശ്ചാത്യലോകം ഛര്‍ദ്ദിക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുകയും അതു പരിഷ്‌കൃത സമൂഹത്തിന്റെ(civilized socitey) ലക്ഷണമായി കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു എന്നുള്ളതു ആശങ്കാവഹമാണ്. മെറ്റീരിയലിസത്തിന്റെ പിടിയിലകപ്പെട്ട് ജീവിത മൂല്യങ്ങളും (Values), താത്വിക ബോധവും (Sensitivity) നഷ്ടപ്പെട്ട പാശ്ചാത്യലോകം പുറം ലോകത്തേക്ക് വലിച്ചെറിയുന്നതെന്തൊക്കെയാണെന്നും അതിനു വേണ്ടി ആരൊക്കെയാണ് കടിപിടി കൂടുന്നതെന്നും നിരീക്ഷിക്കുന്നതു രസാവഹമായിരിക്കും. വെറുമൊരു ഉദാഹരണത്തിന് ഫാഷന്‍ എന്ന പേരില്‍ നടക്കുന്ന കോമാളിത്തരങ്ങള്‍ തന്നെയെടുക്കാം. വസ്ത്രവിപണിയുടെ വിപണന തന്ത്രങ്ങളുടെ ഭാഗമെന്ന പേരില്‍ നടക്കുന്ന ഫാഷന്‍ ഷോ എന്ന കലാ/കായിക മേള വസ്ത്രമില്ലായ്മയെയാണോ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നിപ്പോകും. യഥാര്‍ത്ഥത്തില്‍ എന്താണ്...