Posts

പെര്‍ഫൊര്‍മന്‍സ്‌ ഇവാല്യുവേഷന്‍ പൊതുമേഖലയില്‍

Image
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങി നിവരുകയാണ്‌. പണത്തിനും സ്വാധീനത്തിനും മാത്രം വഴങ്ങിക്കൊടുക്കുന്ന അധികാരം സാധാരണക്കാരന്റെ ആവശ്യങ്ങള്‍ സമയബന്ധിതമായി നിവര്‍ത്തിച്ചു കൊടുക്കുന്നതില്‍ എടുക്കുന്ന അനാസ്ഥയെ കൈക്കൂലി കൊണ്ട്‌ മറി കടക്കാന്‍ സാധാരണക്കാരന്‍ നിര്‍ബന്ധിതരാകുന്നു എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. കാര്യക്ഷമത അളക്കാനുള്ള ഒരു ശാസ്ത്രീയരീതിയും, ശമ്പളവും , ജോലിക്കയറ്റവും അതിനനുസരിച്ച്‌ തീരുമാനിക്കുകയുമായാല്‍ അഴിമതി ഒരു പരിധി വരെ തടയാനവില്ലേ? എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

പൂജ്യം മുതല്‍.... പൂജ്യം വരെ

Image
വൈദേശികമായിട്ടുള്ളതെന്തും നമുക്കു മാതൃകകളാകുന്നതും (models), മാനദണ്ഡങ്ങളാകുന്നതും (Scales) ഇന്നൊരു പതിവായിരിക്കുകയാണ്‌. ദേശീയതയോടുള്ള അവജ്ഞയോടും, മൂന്നാം കിട രാജ്യമെന്നുള്ള അപകര്‍ഷതാബോധത്തില്‍ (inferiority) നിന്നുമുടലെടുക്കുന്ന ഒരു തരം മാനസികരോഗം തന്നെയാണിതെന്നു പറയാം. പാശ്ചാത്യലോകം ഛര്‍ദ്ദിക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുകയും അതു പരിഷ്‌കൃത സമൂഹത്തിന്റെ(civilized socitey) ലക്ഷണമായി കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു എന്നുള്ളതു ആശങ്കാവഹമാണ്‌. മെറ്റീരിയലിസത്തിന്റെ പിടിയിലകപ്പെട്ട്‌ ജീവിത മൂല്യങ്ങളും (Values), താത്വിക ബോധവും (Sensitivity) നഷ്ടപ്പെട്ട പാശ്ചാത്യലോകം പുറം ലോകത്തേക്ക്‌ വലിച്ചെറിയുന്നതെന്തൊക്കെയാണെന്നും അതിനു വേണ്ടി ആരൊക്കെയാണ്‌ കടിപിടി കൂടുന്നതെന്നും നിരീക്ഷിക്കുന്നതു രസാവഹമായിരിക്കും. വെറുമൊരു ഉദാഹരണത്തിന്‌ ഫാഷന്‍ എന്ന പേരില്‍ നടക്കുന്ന കോമാളിത്തരങ്ങള്‍ തന്നെയെടുക്കാം. വസ്ത്രവിപണിയുടെ വിപണന തന്ത്രങ്ങളുടെ ഭാഗമെന്ന പേരില്‍ നടക്കുന്ന ഫാഷന്‍ ഷോ എന്ന കലാ/കായിക മേള വസ്ത്രമില്ലായ്മയെയാണോ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നിപ്പോകും. യഥാര്‍ത്ഥത്തില്‍ എന്താണ്‌...

സമ്മര്‍ദ്ദ നിയന്ത്രണം ഒരു ആത്മീയ വീക്ഷണം.

Image
Stress management, A spiritual Perspective സമ്മര്‍ദ്ദ നിയന്ത്രണം ഒരു ആത്മീയ വീക്ഷണം. Courtesy: Dr. Shahid Athar.M.D - a Clinical Associate Professor at Indiana University സമ്മര്‍ദ്ദം(stress) മനുഷ്യന്റെ അതിജീവനത്തിനു അനിവാര്യമാണെങ്കിലും, അതിന്റെ ആധിക്യം പലപ്പോഴും അവന്റെ ആരോഗ്യത്തേയും, കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കാറുണ്ട്‌. അമേരിക്കയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ സമ്മര്‍ദ്ദ സംബന്ധിയായ രോഗങ്ങളിലും രോഗലക്ഷണങ്ങളാലും ബുദ്ധിമുട്ടുന്നുണ്ട്‌ എന്നാണു സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സമ്മര്‍ദ്ദസംബന്ധിയായ നഷ്ടപരിഹാര ചെലവ്‌ പ്രതിവര്‍ഷം ഏകദേശം 200 മില്ല്യന്‍ ഡോളര്‍ കവിയുന്നു എന്നാണു കണക്ക്‌. സമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങളും അതു കൊണ്ടുണ്ടാകുന്ന ഉല്‍പ്പാദനനഷ്ടവും പരോക്ഷമായോ പ്രത്യക്ഷമായോ 50 ബില്ല്യന്‍ ഡോളര്‍ തുക നഷ്ടത്തിനു വഴി തെളിക്കുന്നുവെന്നും, ഇതിനു പ്രതിവിധിയായി പല കോര്‍പ്പറേറ്റു ഭീമന്മാരും 15 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം stress management-നു ചെലവഴിക്കുന്നു എന്നുള്ളതുമാണു വസ്തുത. അളവില്‍ക്കവിഞ്ഞ സമ്മര്‍ദ്ദം(stress) പെപ്റ്റിക്‌ അള്‍സര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, കൊറോണറി ആര്‍ട്ടെറി ഡിസീസ്‌...

സ്വാതന്ത്ര്യപഥത്തിലെ കറുത്തപടയാളി

( തര്‍ജ്ജനി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌) അമേരിക്കയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ ഡഗ്ലസ്‌ വില്‍ഡറിനു ശേഷം, ഈയടുത്തു നടന്ന അമേരിക്കന്‍ ഇടക്കാല തിര്‍ഞ്ഞെടുപ്പില്‍ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ ഡെവല്‍ പാട്രിക്കും ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വായിച്ചറിഞ്ഞതില്‍ നിന്നാണു ഈ ചെറു ലേഖനത്തിന്റെ പിറവി. ഈ വാര്‍ത്ത എന്റെ ഓര്‍മ്മകളെ കൊണ്ട്‌ ചെന്നെത്തിക്കുന്നത്‌ മറ്റെവിടേക്കുമല്ല. അടുത്തു തന്നെ വായിച്ച അമേരിക്കന്‍ ചരിത്ര നോവലിസ്റ്റായ ഹോവാര്‍ഡ്‌ ഫാസ്റ്റിന്റെ "ഫ്രീഡം റോഡ്‌" (സ്വാതന്ത്ര്യപഥം) എന്ന ആഖ്യായികയിലേക്കാണ്‌. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ ചരിത്ര നോവല്‍, കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്റേയും, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കഠിന പ്രയത്നം കൊണ്ട്‌ അവര്‍ നേടിയെടുത്ത അവകാശങ്ങളുടേയും നേര്‍ക്കാഴ്ചയാണ്‌. 1861-ല്‍ കറുത്തവരായ അടിമകളെ മോചിപ്പിക്കാനും, അവര്‍ക്ക്‌ സമത്വം നല്‍കാനും പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പ്രതിഷേധി...

ചൂത്‌

തിരുവനന്തപുരത്തെ ആലംകോടന്റെ കുലുക്കിക്കുത്ത്‌ കളിക്കളം മുതല്‍ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രം വരെയുള്ള ദൂരം വളരെ പരിമിതമാണെന്ന സത്യം ഞാനറിയുമ്പോള്‍ വൈകിപ്പോയിരുന്നുവെന്നു വേണം പറയാന്‍. എന്റെ മുമ്പില്‍ നീണ്ട്‌ നിവര്‍ന്ന് പോകുന്ന ക്യൂവിന്റെ നിരയിലേക്ക്‌ എന്നെ വലിച്ചടുപ്പിച്ചു നിര്‍ത്തിയത്‌ കേവലം കൌതുകമോ ജിജ്ഞാസയോ മാത്രമായിരുന്നില്ല. മറിച്ച്‌ ഒരു നിയോഗം പോലെ ഞാനാ നിരയിലലിഞ്ഞു ചേരുകയായിരുന്നു.അതു കൊണ്ടുതന്നെ കാത്തു നില്‍പ്പിന്റെ വിരസത നിറഞ്ഞ ഓരോ നിമിഷവും എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്‌ കടന്നുപോകുമ്പോഴും എനിക്ക്‌ മടുത്തില്ലെന്നു തന്നെ പറയാം. അരണ്ട നിലാവും നേര്‍ത്ത മഞ്ഞുമുള്ള ആ തണുത്ത രാത്രി എന്നെ കൊണ്ടു ചെന്നെത്തിച്ചത്‌ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രത്തിലാണോ അതോ ജര്‍മ്മന്‍ തീരദേശപട്ടണമായ ഡസല്‍ഡോര്‍ഫ്ഫിലെ വാതുവെപ്പു ക്ലബ്ബിലാണോ എന്നെനിക്കു തീര്‍ച്ചയില്ലായിരുന്നു. കാരണം രണ്ടു വഴികളും ചെത്തിച്ചീകിയ കരിങ്കല്ല് പാകിയ നനഞ്ഞ നിരത്തുകളായിരുന്നു. കളി തുടങ്ങിയ മേശക്കരികില്‍ ഇരിക്കുമ്പോള്‍...അപ്പോള്‍ മാത്രമാണ്‌ ഞാന്‍ കളിക്കാരെ തിരിച്ചറിഞ്ഞത്‌. കറുപ്പും ചുവപ്പും നിറഞ്ഞ ക...

ആര്‍ക്ക്‌ വേണ്ടി?

Image
ഇതു അധിനിവേശത്തിന്റെ മറുപുറം ബാബിലോണിന്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന മണ്ണിന്റെ മക്കള്‍ക്കൊപ്പം ഇവരുമുണ്ട്‌. അന്യന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ നിര്‍ബന്ധിതരായി മരണം ഇരന്ന് വാങ്ങുന്നവര്‍. മരണം വിതയ്ക്കുന്നവരും മരണം കൊയ്യുന്നവരും ഇവിടെ തുല്യദുഃഖിതരാണ്‌ കേവലം സ്ഥാപിതസാമ്പത്തിക ദുര്‍മ്മോഹങ്ങളുടെ പേരില്‍ ചോരപ്പുഴയൊരുക്കുന്നവര്‍ക്ക്‌ ഇതൊരു കാഴ്ചയാകില്ലെന്നറിയാം. മരണത്തിന്റെ കണക്കുപുസ്തകങ്ങളില്‍ സംഖ്യാശാസ്ത്രത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടു ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ ഈ നഷ്ടക്കണക്കുകളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ഇത്തരം യുദ്ധങ്ങളുടെ പിതാക്കന്മാര്‍ ഒരിക്കലെങ്കിലും മനുഷ്യ ജന്മത്തില്‍ പിറക്കേണ്ടിവരും

സാമൂഹ്യപ്രതിബദ്ധത - നമുക്കു ചെയ്യാന്‍ കഴിയുന്നത്‌

ആമുഖം ഇന്നത്തെ തലമുറയുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചുള്ള എന്റെ ചെറുലേഖനം ഈയൊരു വസ്തുതയെക്കുറിച്ചു പലര്‍ക്കും ചിന്തിക്കുവാനും,തങ്ങളുടെ കാലിക സാഹചര്യങ്ങളൂമായി താരതമ്യപ്പെടുത്തി അവലോകനം ചെയ്യാനും ഉതകി എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌. (ലേഖനം വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്‌ http://nurungu-chinthakal.blogspot.com/2006/03/blog-post_09.html ) വിഷയസംബന്ധമായി ഒരു അവബോധം സൃഷ്ടിക്കുക മാത്രമായിരുന്നു ലേഖനത്തിന്റെ ഉദ്ദേശം. പുതിയ തലമുറക്ക്‌ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുന്നു എന്ന ആശങ്കയെ സാധൂകരിക്കാനുതകും എന്നു ഞാന്‍ കരുതിയ കേവലം ഒരു ഉദാഹരണം മാത്രമായിരുന്നു ടെക്നോപാര്‍ക്ക്‌ എന്ന പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍. എന്നാല്‍ വളരെക്കുറച്ചു പേര്‍, വിഷയത്തിന്റെ പ്രസക്തിയെ ഗ്ലോബലായെടുക്കാതെ റ്റെക്നോപര്‍ക്കിനെതിരെ കൊതിക്കെറുവു പറഞ്ഞവന്റെ നേരെ എന്നതു പോലെ, എനിക്കു നേരെ നിശിതവിമര്‍ശനം നടത്തുകയാണുണ്ടായത്‌. മയങ്ങിക്കിടന്ന ചിലരുടെ ചിന്താ സരണിയെ പ്രചോദിപ്പിക്കുവാനായെങ്കിലും പ്രസ്തുത ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ചിലരെങ്കിലും സംശയിക്കുന്നതു കൊണ്ടു മാത്രമാണ്‌ ഈയൊരു അനുബന...