സമ്മര്‍ദ്ദ നിയന്ത്രണം ഒരു ആത്മീയ വീക്ഷണം.
Stress management, A spiritual Perspective
സമ്മര്‍ദ്ദ നിയന്ത്രണം ഒരു ആത്മീയ വീക്ഷണം.
Courtesy: Dr. Shahid Athar.M.D - a Clinical Associate Professor at Indiana University
സമ്മര്‍ദ്ദം(stress) മനുഷ്യന്റെ അതിജീവനത്തിനു അനിവാര്യമാണെങ്കിലും, അതിന്റെ ആധിക്യം പലപ്പോഴും അവന്റെ ആരോഗ്യത്തേയും, കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. അമേരിക്കയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ സമ്മര്‍ദ്ദ സംബന്ധിയായ രോഗങ്ങളിലും രോഗലക്ഷണങ്ങളാലും ബുദ്ധിമുട്ടുന്നുണ്ട് എന്നാണു സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമ്മര്‍ദ്ദസംബന്ധിയായ നഷ്ടപരിഹാര ചെലവ് പ്രതിവര്‍ഷം ഏകദേശം 200 മില്ല്യന്‍ ഡോളര്‍ കവിയുന്നു എന്നാണു കണക്ക്. സമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങളും അതു കൊണ്ടുണ്ടാകുന്ന ഉല്‍പ്പാദനനഷ്ടവും പരോക്ഷമായോ പ്രത്യക്ഷമായോ 50 ബില്ല്യന്‍ ഡോളര്‍ തുക നഷ്ടത്തിനു വഴി തെളിക്കുന്നുവെന്നും, ഇതിനു പ്രതിവിധിയായി പല കോര്‍പ്പറേറ്റു ഭീമന്മാരും 15 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം stress management-നു ചെലവഴിക്കുന്നു എന്നുള്ളതുമാണു വസ്തുത.
അളവില്‍ക്കവിഞ്ഞ സമ്മര്‍ദ്ദം(stress) പെപ്റ്റിക് അള്‍സര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, കൊറോണറി ആര്‍ട്ടെറി ഡിസീസ്, വിഷാദ രോഗം (depression) തുടങ്ങിയ രോഗാവസ്ഥകളിലേക്ക് വഴി തെളിക്കും എന്നുള്ളതാണ് വൈദ്യ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. കൂടാതെ, തലവേദന (tension headache), ഉറക്കമില്ലായ്മ(insomnia), വന്ധ്യത, frigidity, പ്രമേഹം (diabetis), രോഗപ്രതിരോധശേഷിക്കുറവ്, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള ശക്തിയായ സാധ്യതയും സമ്മര്‍ദ്ദം നേരിടുന്ന ആളുകള്‍ക്കുണ്ട്.
ദൈനംദിനജീവിതത്തില്‍ , സമ്മര്‍ദ്ദം കുടുംബജീവിതത്തിന്റെ സമാധാനത്തേയും, ജോലിയിലുള്ള കാര്യക്ഷമതയേയും, കുട്ടികളുടെ പഠനശേഷിയേയും ബാധിക്കുന്നു എന്നതിലുപരി, നമ്മുടെ പെരുമാറ്റരീതികളേയും, ഭക്ഷണക്രമത്തേയും വരെ നിയന്ത്രിക്കുന്നു എന്നു പറയാം.
സമ്മര്‍ദ്ദം രോഗലക്ഷണങ്ങള്‍:
വെറുപ്പ്, വികാര വിക്ഷോഭങ്ങള്‍, ഉറക്കമില്ലായ്മ, ഏകാഗ്രതക്കുറവ്, ഉദരസംബന്ധിയായ അസ്വസ്ഥതകള്‍, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, ശരീരഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പരാജയ ഭീതി, വിശപ്പില്ലായ്മ, അല്ലെങ്കില്‍ അമിത വിശപ്പ്, ആന്റി ഡിപ്രഷന്‍ മരുന്നുകളേയോ, മദ്യത്തേയോ, ഉറക്കത്തെയോ അമിതമായി ആശ്രയിക്കുക എന്നിവ സമ്മര്‍ദ്ദ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്.
സമ്മര്‍ദ്ദമുണ്ടാകാനുള്ള കാരണങ്ങള്‍:
സമ്മര്‍ദ്ദമുളവാക്കുന്ന 50-ലധികം കാരണങ്ങള്‍ സൈക്കിയാട്രിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏന്നിരുന്നാലും നല്ലതോ ചീത്തയോ ആയ എതൊരു മാറ്റവും സമ്മര്‍ദ്ദത്തിനിടയാക്കാം. ജോലിയിലുണ്ടാകുന്ന മാറ്റം, പുതുതായി ഏറ്റെടുക്കേണ്ടി വരുന്ന ചുമതലകള്‍, സ്കൂളുകളില്‍, താമസചുറ്റുപാടുകളില്‍, സാമ്പത്തികനിലയില്‍ ഉള്ള മാറ്റങ്ങള്‍, കുടുംബക്കാരുടെയോ, സുഹൃത്തുക്കളുടെയോ ദേഹവിയോഗങ്ങള്‍, പരിക്കുകള്‍, രോഗം, പ്രകൃതിദുരന്തങ്ങള്‍, കലാപങ്ങള്‍, അക്രമങ്ങള്‍ അങ്ങനെ എന്തും സമ്മര്‍ദ്ദത്തിനു കാരണമാകാം. മതം, വര്‍ഗ്ഗം, ഭാഷ, വേഷം എന്നിവയില്‍ ന്യൂനപക്ഷമായ ആളുകളോടുള്ള ഭുരിപക്ഷ ജനങ്ങളുടെ പ്രതികരണങ്ങള്‍ തുടങ്ങി സമ്മര്‍ദ്ദകാരണങ്ങള്‍ നിരവധിയാണ്.
സമ്മര്‍ദ്ദരോഗം ബാധിക്കപ്പെടുന്നവര്‍ആബാലവൃദ്ധം ജനങ്ങളേയും ബാധിക്കുന്ന ഒരു പ്രതിഭാസമാണിതെങ്കിലും, ചില ജോലികളിലേര്‍പ്പെടുന്നവരേയാണ് ഇതു പൊതുവെ ഗുരുതരമായി ബാധിക്കാറുള്ളത്.
സെയില്‍സ് വിഭാഗത്തില്‍ ജോലി നോക്കുന്നവര്‍, ഓഹരി ബ്രോക്കെര്‍മാര്‍, പ്രൈവറ്റ് സെക്രട്ടറിമാര്‍, ട്രാഫിക് കണ്ട്രോളര്‍ ചുമതലയുള്ളവര്‍, മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പരാതി വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍, കൃത്യമായ സമയനിയന്ത്രണങ്ങളില്‍ ജോലി ചെയ്യുന്ന ഐ. ടി വിദഗദ്ധര്‍ ഇവരൊക്കെയാണ് ഈ വിഭാഗത്തിലുള്ളത്.
വിജയതൃഷ്ണ, നേട്ടങ്ങളുണ്ടാക്കാനുള്ള കഴിവ്, കാര്യക്ഷമത, എന്നീ നല്ല ഗുണങ്ങള്‍ എല്ലാം ജോലി ചെയ്യുന്ന ആളൂടെ കഴിവിന്റെ മാനദണ്ഡങ്ങളായതു കൊണ്ട്, ഇവയൊന്നും അളവില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഫലം ഭീകരവും, ആരോഗ്യത്തിനു ഹാനികരവും ആയിരിക്കും. ഈ ഗുണങ്ങള്‍ ഉള്ളതിനോടൊപ്പം തന്നെ ശാന്തമായും സന്തോഷമായും ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നുള്ളതു പ്രത്യേകം അഭ്യസിച്ചിരിക്കേണ്ട ഒരു കല തന്നെയാണ്.
സമ്മര്‍ദ്ദത്തെ അതിജിവിക്കുന്നതെങ്ങനെ?
എല്ലാവരും സമ്മര്‍ദങ്ങള്‍ക്കിടയിലൂടെയാണ് ജീവിക്കുന്നതെങ്കിലും, നമ്മില്‍ പലരും അതു നന്നായി അതിജീവിക്കുന്നതിന്റെ രഹസ്യമെന്താണ്?. അതു നാം സമ്മര്‍ദ്ദത്തോടു പ്രതികരിക്കുന്ന രീതി കൊണ്ടാണൊ അതോ നമ്മുടെ സ്വന്തം പ്രശ്നം കൊണ്ടു തന്നെയാണോ?
ജനിതകപരമായ കാരണങ്ങളാല്‍ വിഷാദങ്ങളെ അതിജീവിക്കാന്‍ സാധിക്കുകയെന്നതു സാധ്യമാണ്. നാഡീസന്ദേശങ്ങള്‍ അയക്കുന്നതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോര്‍മ്മോണുകളുടെ നിയന്ത്രണവും, ആവശ്യാനുസരണമുള്ള അഡ്രിനാലിന്റെ ഉല്‍പ്പാദനക്കുറവും,... അങ്ങിനെ പലതും ജനിതപരമായ വൈവിധ്യങ്ങളാല്‍ വ്യത്യാസപ്പെട്ടിരിക്കും.
എങ്കിലും ഒരു മനുഷ്യന്റെ ആത്മീയപരമായ ചിന്തകള്‍, മതപരമായ വിശ്വാസം എന്നിവയ്ക്കു അയാളുടെ വ്യക്തിത്വത്തിലും, ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ശക്തമായ സ്വാധീനങ്ങള്‍ ഉളവാക്കുന്നുണ്ട്.
ദൈവത്തിലുള്ള വിശ്വാസത്തിലൂടെ തന്റെ സമ്മര്‍ദ്ദങ്ങളിറക്കി വെക്കാനും, പരാജയങ്ങളില്‍ ഒരു അത്താണിയെ കണ്ടെത്താനും വിശ്വാസിക്കു കഴിയുന്നു എന്നുള്ളതാണ് സത്യം.
സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാനുള്ള ഉപാധികളില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില മാര്‍ഗ്ഗങ്ങളാണ്, മെഡിറ്റേഷന്‍, ഉറക്കം, വ്യായാമം, സാമൂഹ്യബന്ധങ്ങള്‍, സൈക്കൊ-തെറാപ്പി, സ്ട്രെസ്സ് റെഡ്യൂസിംഗ് ഡ്രഗ്സ് തുടങ്ങിയവ.മന:ശാസ്ത്ര വിധി പ്രകാരം സ്ട്രെസ്സ് ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. അറിയാത്തതിനെക്കുറിച്ചുള്ള ഭീതി, അതു തിരിച്ചറിയാനും, മുന്‍കൂട്ടി കണ്ടു നിയന്ത്രിക്കാനുമുള്ള കഴിവുകേട്.
2. ജീവിതത്തില്‍ പ്രിയപെട്ടതിന്റെ നഷ്ടം, പ്രിയപ്പെട്ടവരുടെ വേര്‍പാടുണ്ടക്കുന്ന നഷ്ടബോധം, അതിനെ അംഗീകരിച്ചു മുന്നോട്ടു പോകുവാനുള്ള് മാനസിക ശേഷിയില്ലായ്മ.
3. ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്ക.
4. മാനസിക പിരിമുറുക്കങ്ങള്‍, യാഥാര്‍ത്യത്തെ നേരിടാനും അംഗീകരിക്കുവാനുമുള്ള ബുദ്ധിമുട്ട്.
ആന്തരികമായ സംഘര്‍ഷങ്ങള്‍ ഉള്ളിലെ മാനസിക സ്വാസ്ഥ്യത്തെ ഞെരിച്ചു പുറം തള്ളി, അതു ബാഹ്യമായ പെരുമാറ്റത്തില്‍ പ്രതിഫലിക്കുകയും, ശാരീരിക അസ്വാസ്ഥ്യങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.
നമുക്കു നല്‍കപ്പെട്ടിരിക്കുന്നതെല്ലം പരമാധികാരിയും സര്‍വ്വലോകത്തിന്റേയും ഉടമസ്ഥനുമായ ദൈവത്തില്‍ നിന്നുള്ള സമ്മാനങ്ങളാണ്. അവയുടെ ഒന്നിന്റേയും ഉടമസ്ഥത നമുക്കവകാശപ്പെടാനില്ല. എല്ലാം ദൈവത്തില്‍ നിന്നുള്ളതാണെന്നും, അവന്റെ അടുക്കലേക്കു തിരിച്ചു മടക്കപ്പെടുന്നതുമാണു. അതുകൊണ്ട് നമുക്കു സ്വന്തമല്ലാത്ത ഇത്തരം ലാഭ നഷ്ടങ്ങളില്‍ വേദനിക്കുകയും, ദുരഭിമാനം കൊള്ളുകയും ചെയ്യുന്നതില്‍ യാതൊരു കാര്യവുമില്ല.ദൈവം എന്ന സത്തക്കു മാത്രമേ നമ്മുടെ അനിവാര്യമായ വിധിയെക്കുറിച്ചു അറിയുകയുള്ളു. അതു കൊണ്ടു തന്നെ ഭാവിയിലേക്കു ചൂഴ്ന്നു നോക്കുന്നതു തികച്ചും വ്യര്‍ഥമായ ഒരു പ്രവര്‍ത്തനമാണ്. എങ്കിലും നമ്മുടെ പരിമിതമായ കഴിവുകളുപയോഗിച്ച് ലക്ഷ്യത്തിലേക്കു നമുക്കു കണ്ണുകള്‍ പായിക്കാം; സ്വാതന്ത്ര്യത്തോടെ നല്ലതും ചീത്തയും തെരഞ്ഞെടുക്കാം, ദൈവത്തെ തന്നെ വിശ്വസിക്കുകയോ നിഷേധിക്കുകയുമോ ആവാം. എന്നാല്‍ വര്‍ത്തമാന കാലത്തില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുതകുന്ന നമ്മുടെ കഴിവുകളൊന്നും തന്നെ ഭാവിയെ നിയന്ത്രിക്കുന്നതിനു നമുക്കു പര്യാപ്തമല്ല എന്നു നാം മനസ്സിലാക്കണം.
തന്റെ തന്നെ നിയന്ത്രണമില്ലാതെ ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന മനുഷ്യനു തന്റെ ജീവിതം എത്ര കാലമുണ്ടവുമെന്നു പോലും നിശ്ചയമില്ലെന്നിരിക്കെ മറ്റു ചില്ലറ കാര്യങ്ങളെ ചൊല്ലി വിലപിക്കുന്നതില്‍ തികച്ചും യാതൊരു അര്‍ത്ഥവുമില്ല തന്നെ.
ആധുനിക ലോകം നേരിടുന്ന സമ്മര്‍ദ്ദം എന്ന മഹാവിപത്തിനുള്ള പ്രതിവിധി ആത്മീയ പാതയിലൂടെ മാത്രമെ നമുക്കു തേടുവാനാവുകയുള്ളു എന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Comments