Posts

അടരുവാന്‍ വയ്യ…ഈ തീരത്തു നിന്നെനിക്ക്

Image
അടരുവാന്‍ വയ്യ… ഈ തീരത്തു നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു അലിയുമ്പൊഴാണെന്റെ …സ്വര്‍ഗ്ഗം… (മധുസൂദനന്‍ നായരോട് മാപ്പ്)

തീരം തേടി….

Image
ഞാനെന്റെ പ്രണയം നിനക്കു നല്‍കാം… പകരം നീ നിന്റെ സ്വാതന്ത്ര്യമെനിക്കു പണയം വെക്കുക… ഇനി, നിബന്ധനകളില്ലാത്ത പ്രണയമാണു നിനക്കു വേണ്ടതെങ്കില്‍ നീ കവികളോടു ചോദിക്കുക… കാരണം അവരുടെ കയ്യില്‍ അതു വേണ്ടുവോളമുണ്ട്… ഞാന്‍ ജീവിതത്തെ പ്രണയിക്കുന്നു.... കൊഴിഞ്ഞ് വീഴുന്ന അതിന്റെ ഓരോ നിമിഷങ്ങളെയും…

തെങ്ങിന്‍പട്ടകളില്‍ കാറ്റു പിടിക്കുമ്പോള്‍….

Image
തെങ്ങിന്‍പട്ടകളില്‍ കാറ്റു പിടിക്കുമ്പോള്‍…. ശാന്തമായ കായല്‍ക്കരയില്‍, മെടഞ്ഞോല ഞാത്തിയിട്ട തിണ്ണയും, പാഴ്‌പ്പലക കെട്ടിമറച്ച ഒരു കൊച്ചടുക്കളയുമായി… ഒരു കുഞ്ഞു വീട്…

വഴി...

Image

ഷേവുകള്‍ !

ഇതു എത്രാമത്തെ 'ഷേവ്‌'ആണ്‌? എന്നിട്ടും എങ്ങനെയാണീ മുറിവുകള്‍? പരിചയക്കുറവു കൊണ്ടാകാന്‍ യാതൊരു വഴിയുമില്ല... റേസറിന്റെ അരികുകളേയും കൈവിരലുകളുടെ വേഗതയേയും നിയന്ത്രിക്കുന്നതു തലച്ചോറിലൂടെ മിന്നല്‍ പിണര്‍ പോലെ കടന്നു പോകുന്ന എന്റെ ചിന്തകളാണെന്നൊ? . . . . . . . . . . ആയുസ്സിന്റെ പുസ്തകത്തില്‍ ഇനി എത്ര 'ഷേവു'കള്‍ ബാക്കിയുണ്ടാകും? ആ ഷേവുകള്‍ക്കു പരിക്കേല്‍പ്പിക്കാന്‍ കഴുത്തിനു മുകളില്‍ ഉറപ്പിചു നിര്‍ത്തിയ ഒരു മുഖവും?

ചില നുറുങ്ങു ചിന്തകള്‍

...