ഷേവുകള്‍ !

ഇതു എത്രാമത്തെ 'ഷേവ്‌'ആണ്‌?
എന്നിട്ടും എങ്ങനെയാണീ മുറിവുകള്‍?
പരിചയക്കുറവു കൊണ്ടാകാന്‍ യാതൊരു വഴിയുമില്ല...

റേസറിന്റെ അരികുകളേയും കൈവിരലുകളുടെ വേഗതയേയും നിയന്ത്രിക്കുന്നതു തലച്ചോറിലൂടെ മിന്നല്‍ പിണര്‍ പോലെ കടന്നു പോകുന്ന എന്റെ ചിന്തകളാണെന്നൊ?
. . . . . . . . . .
ആയുസ്സിന്റെ പുസ്തകത്തില്‍ ഇനി എത്ര 'ഷേവു'കള്‍ ബാക്കിയുണ്ടാകും?
ആ ഷേവുകള്‍ക്കു പരിക്കേല്‍പ്പിക്കാന്‍ കഴുത്തിനു മുകളില്‍ ഉറപ്പിചു നിര്‍ത്തിയ ഒരു മുഖവും?

Comments

N David said…
ക്രിസ്തുമസ്‌/ പുതുവല്‍സര ആശംസകള്‍..
Sreejith K. said…
ഷേവിങ്ങ് എനിക്കും ഒരു തലവേദന ആണ്. ദിവസവും ഷേവ് ചെയ്യുമായിരുന്നു പണ്ട്. ഇപ്പൊ താടി വളര്‍ന്ന് ചൊറിഞ്ഞ് തുടങ്ങുമ്പോള്‍ മാത്രം. ബ്ലേഡിന്റെ കാശും ലാഭിക്കാം.

താടി മുളക്കാതിരിക്കാന്‍ വല്ല മരുന്നോ മന്ത്രമോ ഉണ്ടോ എന്തോ.

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....