തെങ്ങിന്‍പട്ടകളില്‍ കാറ്റു പിടിക്കുമ്പോള്‍….

തെങ്ങിന്‍പട്ടകളില്‍ കാറ്റു പിടിക്കുമ്പോള്‍….
ശാന്തമായ കായല്‍ക്കരയില്‍,
മെടഞ്ഞോല ഞാത്തിയിട്ട തിണ്ണയും, പാഴ്‌പ്പലക കെട്ടിമറച്ച ഒരു കൊച്ചടുക്കളയുമായി…
ഒരു കുഞ്ഞു വീട്…

Comments

Adithyan said…
ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭംഗി മുഴുവൻ ചിത്രങ്ങളായി ബ്ലോഗിലെത്തിക്കണം എന്ന വാശിയിലാണല്ലെ എല്ലാരും?

സൂഫീ, ചിത്രം വളരെ നന്നായി... പങ്കുവെച്ചതിനു നന്ദി.
നന്നായിട്ടുണ്ട് സൂഫി.
എവിടെ നിന്നിട്ടാണ് ഈ ചിത്രമെടുത്തത്.
സൂഫ്യേ..സത്യം പറ..
ഇദ് റെയിലു വഴി എര്‍ണ്ണാകുളത്തുനിന്നു കോട്ടയം പോണ വഴി പിറവം കഴിഞ്ഞാല്‍ കാണുന്ന കള്ള് ഷാപ്പല്ലേ..:-))“

നല്ല ഫോട്ടം.
മനോഹരമായിരിക്കുന്നു ഈ കാഴ്ച്ച.
വെട്ടത്ത് നാടിന്റെ ചുറ്റുവട്ടത്ത് നിന്നെവിടെയോ തെങ്ങോലകള്‍ കാര്‍മേഘങ്ങള്‍ക്ക് യാത്രാമൊഴി നല്‍കി, അല്ലെങ്കില്‍ വിരിമാറ് കാട്ടി തലയാട്ടുന്ന മഴക്കാല ദൃശ്യം.
പുഴകള്‍ക്ക്, തിരിവുകള്‍ എങ്ങിനെയുണ്ടാകുന്നു?
സു | Su said…
ഈ വീട് എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍....
Anonymous said…
കാറ്റത്താടിയ തെങ്ങോല :)
സൂഫി said…
ആദി,
കുമാറും, തുളസിയും, യാത്രാമൊഴിയുമൊക്കെ തേങ്ങ ഉടക്കുമ്പോൾ ആവേശം മൂത്തു ഒരു പഴയ ചിരട്ട പൊടിതപ്പിയെത്തോണ്ടു വന്നതാ..

സാക്ഷി,
ഫോട്ടം പിടിച്ചതു ബോട്ടിൽ നിന്നാ. കൊല്ലം ജെട്ടിയിൽ നിന്നു കരുനാഗപ്പള്ളി ആലുംകടവു എന്ന സ്ഥലത്തേക്കു ഒരു ബാക്ക് വാട്ടർ ട്രിപ് നടത്തിയതാ…വെട്ടിയൊരുക്കിയ കായൽ വഴിക്കിരുപുറവും ഇത്തരം കാഴ്ച്ചകൽ മാത്രം. കണ്ടു കണ്ണു കുളിർത്തു

അരവിന്ദാ… ലതു കാഞ്ഞിരമറ്റത്തെ ഷാപ്പല്യോ?

ഇബ്രു, വാക്കുകളിൽ പതിവു പോലെ കവിത കിനിയുന്നു…

സു, ഞാനീ വീട് വിൽക്കുമ്പോളറിയിക്കാം..

തുളസി :)
Visala Manaskan said…
എന്താ ഒരു ഭംഗി. എന്താ ഒരു ശാന്തത.

കാറ്റും കൊണ്ട്‌, ആ വീട്ടുമുറ്റത്ത്റ്റ്‌ നിൽക്കാൻ എന്തൊരു രസായിരിക്കും ല്ലേ?
ഉം. ഹോ.!
സുഫി, പൊടിതട്ടിയെടുക്കല്‍ ഒട്ടും മോശമായില്ല. നല്ല ചിത്രം. നല്ല കേരളം.
തപ്പിയെടുത്തത് വീണ്ടും പൊടിപിടിക്കാതെ നോക്കുക.
അരവിന്ദോ ഇത് അത് തന്നെ!
വെള്ളയില്‍ കറുപ്പ് ബോര്‍ഡ് കിഴക്ക് വശത്താ.
Kalesh Kumar said…
ഉഗ്രൻ പടം!

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....