ഇന്ത്യാമഹാരാജ്യത്തെ അഭ്യസ്തവിദ്യരായ യുവതലമുറയിലെ ഒരു മൃഗീയ ഭൂരിപക്ഷം ഇന്നു ഐ. ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭാരതത്തിന്റെ ഭാവി തന്നെ വിവര സാങ്കേതിക മേഖലയിലാണെന്നും, നാളത്തെ ലോകം ഭാരതത്തിന്റേതാണെന്നും, ദീര്‍ഘ വീക്ഷണമുള്ള ചിന്തകര്‍ പ്രവചിക്കുമ്പോള്‍ ഈ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരത്തിലുണ്ടാകുന്ന ചില കല്ലുകടികളെക്കുറിച്ചാണ് ഈ നിരീക്ഷണം. മുട്ടിനു മുട്ടിനു രാജ്യത്ത് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്നോളജി/ഇന്‍ഫോ പാര്‍ക്കുകളെ മുന്‍ നിര്‍ത്തി ഈ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ നേരിട്ടു അനുഭവമുള്ളതു കൊണ്ടും, വളരെ പരിചിതമായ സാഹചര്യങ്ങള്‍ ഉള്ളതു കൊണ്ടും കേരളത്തിലെ ടെക്നോപാര്‍ക്കിനെത്തന്നെ ഒരു ഉദാഹരണമായി ഇവിടെ എടുക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ടെക്നോളജി പാര്‍ക്കുകളും ഇതില്‍ നിന്നു തുലോം വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം. ടെക്നോളജിപാര്‍ക്കുകള്‍ കേരളത്തിലെ തടവറകള്‍ തലസ്ഥാനമായ അനന്തപുരിയില്‍ കഴക്കൂട്ടത്തിനടുത്തുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള, കൂറ്റന്‍ ഗേറ്റുകളും മുള്ളുവേലികളും ഘടിപ്പിച്ച ടെക്നോപാര്‍ക്കിനുള്ളിലെ 'ലോകം' തികച്ചും വ്യത്യസ്തമാണ്. ഇവിടെ 10,000-ത്തില
Comments
മര്‍ത്ത്യന്റെ ബ്ലോഗത്തില്‍ വന്നതിന് നന്ദി
http://equations-book.blogspot.com/
സ്കാന്ട് ഇമേജിൽ ക്ലിക്ക് ചെയ്താല്‍ full size picture കാണാം.