ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും
ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ---------------------------------------- ഈയടുത്ത കാലത്ത് ആളുകളിൽ ഏറ്റവും കൗതുകം ഉയർത്തിയ ഒരു ചിത്രമായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 മലയാള സിനിമയിൽ ഒരു റോബോട്ട് പ്രധാന കഥാപാത്രമായി വരുന്നത് ആദ്യമായിട്ടായിരിക്കണം. വെറും റോബോട്ട് എന്നതിലുപരി ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആയിട്ടായിരുന്നു കുഞ്ഞപ്പന്റെ വരവ്. സൗന്ദര്യാത്മകമായി മനുഷ്യരുമായി സാമ്യമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളാണ് ആൻഡ്രോയിഡുകൾ. മുമ്പിറങ്ങിയ യന്തിരനും, പിന്നെ പരശ്ശതം ഹോളിവുഡ് സിനിമകളിലും മനുഷ്യനെപ്പോലെ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന റോബോട്ടുകളെയും യന്ത്രങ്ങളെയും സയന്റിഫിക് ഫിക്ഷൻ എന്ന നിലയിൽ നമ്മൾ കണ്ട് കണ്മിഴിച്ചു. അക്കാലത്ത് ഇതൊക്കെ വല്ല നടക്കുന്ന കാര്യമാണോ ഹേ എന്ന മട്ടിൽ ജനം കണ്ട് രസിച്ച് ചിരിച്ച് തള്ളിയെങ്കിലും ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിറങ്ങിയ 2019 ൽ ഇതൊക്കെ കേവലം ഒരു ശാസ്ത്രഭാവന എന്ന രീതിയിൽ ചിന്തിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരുകയും അഥവാ ഇതൊക്കെ സംഭവിക്കാവുന്നതാണ് എന്നൊക്കെ ആളുകൾക്ക് തോന്നിത്തുടങ്ങുകയും ചെയ്തു ഇതൊക്കെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമിത ബുദ്ധി സാങ്കേതിക വിദ